റിയാദ്: സൗദി ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമും ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയും എല്ലാ മേഖലകളിലും ഏകീകൃത സുരക്ഷാ പ്രവർത്തന കേന്ദ്രങ്ങൾ തുറക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു.
“ഉടൻ തന്നെ, മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും അനുസൃതമായി ഞങ്ങൾ ഏകീകൃത സുരക്ഷാ പ്രവർത്തന കേന്ദ്രം രാജ്യത്തിന്റെ പല പ്രദേശങ്ങളിലും തുറക്കാൻ പോകുകയാണ്” സെന്റർ ഫോർ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന്റെ സിഇഒ ഖാലിദ് അൽ-ബക്കർ മാധ്യമങ്ങളോട് വ്യക്തമാക്കി.
2020 ൽ റിയാദിൽ ഒരു ഏകീകൃത സുരക്ഷാ പ്രവർത്തന കേന്ദ്രം ആരംഭിച്ചിരുന്നു.
“ലീഡിംഗ് പോലീസ് സ്റ്റേഷൻ”, “സെക്യൂരിറ്റി പ്ലാറ്റ്ഫോം വികസനം” എന്നീ രണ്ട് സംരംഭങ്ങളുടെ ചട്ടക്കൂടിലാണ് കരാർ വരുന്നത്. വിഷൻ 2030 ന്റെ സുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുകയാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്.