റിയാദിൽ രാത്രി കാലങ്ങളിലെ നിർമ്മാണ പണികൾക്ക് വിലക്ക്

construction work

തലസ്ഥാന നഗരിയിൽ രാത്രി കാലങ്ങളിൽ നിർമാണ, കെട്ടിടം പൊളിക്കൽ ജോലികൾ റിയാദ് നഗരസഭ വിലക്ക് ഏർപ്പെടുത്തി. സന്ധ്യാസമയത്ത് മഗ്‌രിബ് ബാങ്ക് വിളിക്കുന്നതു മുതൽ രാവിലെ ഏഴു മണി വരെയുള്ള സമയത്താണ് നിർമാണ ജോലികൾ വിലക്കിയിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളുടെ ശാന്തത സംരക്ഷിക്കാനും നഗരവാസികളുടെ സൗകര്യം കണക്കിലെടുത്തുമാണ് പുതിയ തീരുമാനം. ഇത് ലംഘിക്കുന്നവർക്ക് പതിനായിരം റിയാൽ പിഴ ലഭിക്കും. നിയമ ലംഘകരെ കുറിച്ച് 940 എന്ന നമ്പറിൽ പരാതികൾ സ്വീകരിക്കുമെന്നും റിയാദ് നഗരസഭ പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!