റിയാദ് – തലസ്ഥാന നഗരിയില്‍ ഉയരം കൂടിയ കെട്ടിടത്തിന്റെ മുന്‍വശത്ത് ലോകത്തെ ഏറ്റവും വലിയ ചുവര്‍ചിത്രം യാഥാര്‍ഥ്യമായി.
സൗദിയില്‍ നടപ്പാക്കുന്ന വന്‍കിട പദ്ധതികളെ കുറിച്ച് അറിയിക്കുന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടാണ് റിയാദില്‍ കിംഗ് ഫഹദ് റോഡില്‍ അംബരചുംബിയായ കെട്ടിടത്തിന്റെ മുന്‍വശത്ത് വരച്ച ചുവര്‍ചിത്രത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തുവിട്ടത്. ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവിന്റെ ഫോട്ടോയാണ് കെട്ടിടത്തിനു മുന്നില്‍ വരച്ചിരിക്കുന്നത്.