റിയാദിൽ ബാലനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. പതിമൂന്നുകാരൻ ഖാലിദ് മുഹമ്മദ് അൽസൈദാനെയാണ് കാണാതായത്. അൽതആവുൻ ഡിസ്ട്രിക്ടിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ മകൻ പിന്നീട് തിരിച്ചുവരാതിരിക്കുകയായിരുന്നെന്ന് പിതാവ് മുഹമ്മദ് അൽസൈദാൻ പറഞ്ഞു. മകനെ കണ്ടെത്താൻ എല്ലാവരുടെയും സഹായം തേടിയ പിതാവ് ബാലനെ കുറിച്ച് വല്ല വിവരങ്ങളും അറിയുന്ന പക്ഷം അതേ കുറിച്ച് 0555371115 എന്ന മൊബൈൽ ഫോണിൽ ബന്ധപ്പെട്ടോ പോലീസിലോ അറിയിക്കണമെന്ന് അപേക്ഷിച്ചു.