റിയാദ്- റിയാദ് അടക്കം ആറു പ്രവിശ്യകളില്‍ ഞായറാഴ്ച മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. റിയാദിന് പുറമെ കിഴക്കന്‍പ്രവിശ്യ, ഹായില്‍, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അല്‍ഖസീം എന്നിവിടങ്ങളിലാണ് ഭേദപ്പെട്ട മഴ ലഭിക്കുകയെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം വ്യക്തമാക്കി.