റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വാസെൻ പ്രോഗ്രാം സ്ഥാപിച്ച സൂചകങ്ങൾ പ്രകാരം റിയാദിലെ എറാദ കോംപ്ലക്സ് ഫോർ മെന്റൽ ഹെൽത്ത് മാനസികാരോഗ്യ ആശുപത്രികളിൽ 2022 രണ്ടാം പാദത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരെ സഹായിക്കുന്നതിനുമായി തൊഴിൽ അന്തരീക്ഷവും അതിലെ ജീവനക്കാരും മെച്ചപ്പെടുത്തുന്നതിന് എറാദയുടെ ഭാഗത്തുനിന്നുള്ള വലിയ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് കോംപ്ലക്സിലെ ട്രാൻസ്ഫോർമേഷൻ ആൻഡ് പെർഫോമൻസ് എക്സലൻസ് വിഭാഗം മേധാവി സീനിയർ സ്പെഷ്യലിസ്റ്റ് റീം അൽ മുഹമ്മദി പറഞ്ഞു.