റിയാദ് – ലോകകപ്പ് മത്സരത്തില്‍ അര്‍ജന്റീനെക്കെതിരെ ഐതിഹാസിക വിജയം നേടിയ സൗദി ഫുട്‌ബോള്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും റോള്‍സ് റോയ്‌സ് ഫാന്റം കാറുകള്‍ സമ്മാനമായി ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് സൗദി താരം സ്വാലിഹ് അല്‍ശഹ്‌രി വ്യക്തമാക്കി. ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് സ്വാലിഹ് അല്‍ശഹ്‌രി വ്യക്തമാക്കിയത്. രാജ്യത്തിനു വേണ്ടിയാണ് തങ്ങള്‍ കളിക്കുന്നതെന്നും സ്വാലിഹ് അല്‍ശഹ്‌രി പറഞ്ഞു.
അര്‍ജന്റീനക്കെതിരായ മത്സരത്തില്‍ അട്ടിമറി വിജയം നേടിയ സൗദി ടീമിലെ മുഴുവന്‍ കളിക്കാര്‍ക്കും റോള്‍സ് റോയ്‌സ് ഫാന്റം കാറുകള്‍ സമ്മാനിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചതായി സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.