റിയാദ്: കിംഗ് സൽമാൻ റിലീഫ് സെന്റർ ലെബനനിലെ ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. കുടിയൊഴിപ്പിക്കപ്പെട്ട സിറിയക്കാർക്കും പലസ്തീനികൾക്കും ലെബനനിലെ അവരുടെ ആതിഥേയ സമൂഹത്തിനും ഭക്ഷ്യ സുരക്ഷയെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതി കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ബുധനാഴ്ചയാണ് ആരംഭിച്ചത്.
12 മാസം കൊണ്ട് 65,000 ഫുഡ് ബാസ്‌കറ്റുകൾ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും. ഓരോ ഭക്ഷണ ഫുഡ് ബാസ്‌കറ്റുകറ്റിനും 65 കിലോഗ്രാം ഭാരമുണ്ടാകും. ലെബനനിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 300,000-ത്തിലധികം ആളുകൾക്ക് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.
ലബനനിലെ സൗദി അംബാസഡർ വലീദ് ബുഖാരി, ലെബനീസ് ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൾ ലത്തീഫ് ദെര്യൻ, ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപന കാര്യാലയം, പശ്ചിമേഷ്യയിലെ യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ എന്നിവയുടെ പ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.