റിയാദ്: ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തറിന് ആവശ്യമായ അധിക പിന്തുണയോ സൗകര്യങ്ങളോ നൽകണമെന്ന് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ എല്ലാ സർക്കാർ മന്ത്രാലയങ്ങൾക്കും ഏജൻസികൾക്കും ഞായറാഴ്ച നിർദ്ദേശം നൽകി.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണപ്രകാരമാണ് കിരീടാവകാശി ലോകകപ്പ് ആതിഥേയരാജ്യത്ത് കഴിഞ്ഞ ദിവസം എത്തിയാതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇന്തോനേഷ്യയിൽ ജി20 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം കിരീടാവകാശി പിന്നീട് ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥരുമായും ബിസിനസ്സ് നേതാക്കളുമായും നിരവധി കൂടിക്കാഴ്ചകൾക്കായി സിയോളിലേക്ക് പറന്നു, തുടർന്ന് തായ്‌ലൻഡിലേക്കുള്ള ഒരു ഔദ്യോഗിക സന്ദർശനവും അദ്ദേഹം നടത്തി.
അദ്ദേഹത്തോടൊപ്പം പ്രധാന കാബിനറ്റ് ഉദ്യോഗസ്ഥരും നിരവധി മുതിർന്ന മന്ത്രിമാരും പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു.