റിയാദ്- സൗദി അറേബ്യയില്‍ നിന്ന് ദക്ഷിണ കൊറിയയിലേക്ക് നീല അമോണിയയുമായി ആദ്യ കപ്പല്‍ പുറപ്പെട്ടു. പരിസ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വാതകങ്ങളുടെ ഗ്രൂപ്പായ ബ്ലൂ അമോണിയയുടെ ആദ്യ ബാച്ചാണ് സൗദി അറേബ്യയില്‍ നിന്ന് ദക്ഷിണ കൊറിയയിലേക്ക് പുറപ്പെട്ടത്. നീല അമോണിയയുടെ ആദ്യ ആഗോള ബിസിനസ് കരാറാണിത്.
അടുത്തിടെ ശറുമശൈഖില്‍ നടന്ന ഗ്രീന്‍ ഇനിഷ്യേറ്റീവ് കോണ്‍ഫറന്‍സിലാണ് ഈ തീരുമാനമുണ്ടായത്.
പരമ്പരാഗത ചാര അമോണിയയ്ക്ക് പകരമാണ് നീല അമോണിയ ഉപയോഗിക്കുന്നത്.
കാര്‍ബണ്‍ കുറക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ കയറ്റുമതിയെന്ന് സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ (എസ്ബിഐസി) സിഇഒ അബ്ദുറഹ്മാന്‍ ഷംസുദ്ദീന്‍ പറഞ്ഞു.
‘ഈ പ്രക്രിയയുടെ തുടക്കക്കാരായതില്‍ അഭിമാനിക്കുന്നതായും ഭാവിയില്‍ പരിസ്ഥിതിയെ ഡീകാര്‍ബണൈസ് ചെയ്യാന്‍ ഇത് സഹായിക്കുമെന്നും പരിസ്ഥിതിയുടെ അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനാണ് നിരന്തരം പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.