ലോകത്തെ അതിനൂതനമായ വൈ-ഫൈ 6ഇ സാങ്കേതിക വിദ്യക്ക് റിയാദിൽ സമാരംഭം

wifi 6 E

അതിനൂതനമായ വൈ-ഫൈ (വൈ-ഫൈ 6ഇ) സാങ്കേതിക വിദ്യക്ക് ജനുവരി ഒന്നു മുതൽ മൂന്നു വരെ റിയാദിൽ നടന്ന ലീപ് സമ്മേളനത്തിൽ സൗദി അറേബ്യ സമാരംഭം കുറിച്ചു. നിലവിലെ വൈ-ഫൈ സാങ്കേതിക വിദ്യയെ അപേക്ഷിച്ച് അഞ്ചിരട്ടിയിലേറെ ഡാറ്റാമാറ്റ വേഗവും കൂടുതൽ ഉപയോക്താക്കളെ ഉൾക്കൊള്ളാനുള്ള ശേഷിയും വൈ-ഫൈ 6ന്റെ സവിശേഷതകളാണ്. പുതിയ സാങ്കേതിക വിദ്യ നിലവിൽ വന്നതോടെ വൈ-ഫൈ സാങ്കേതിക വിദ്യക്കായി ലഭ്യമായ മൊത്തം ഫ്രീക്വൻസി സ്‌പെക്ട്രത്തിൽ സൗദി അറേബ്യ ലോകത്ത് ഒന്നാമതായി.

മിഡിൽ ഈസ്റ്റിലും ഉത്തരാഫ്രിക്കയിലും ലിയോ സാറ്റലൈറ്റ് വഴിയുള്ള ആദ്യത്തെ വാർത്താവിനിമയ പരീക്ഷണവും സൗദി അറേബ്യ നടത്തി. സൗദിയിൽ വിദൂര പ്രദേശങ്ങളിൽ വാർത്താ വിനിമയ സംവിധാനങ്ങൾ ലഭ്യമാക്കുന്നതിൽ നൂതനവും ഫലപ്രദവുമായ പരിഹാരങ്ങൾ ലഭ്യമാക്കുന്നതിൽ ലിയോ സാറ്റലൈറ്റ് വഴിയുള്ള വാർത്താവിനിമയ സംവിധാനം വിജയകരമാണെന്ന് തെളിഞ്ഞു. 5ജി നെറ്റ്‌വർക്കുകൾക്കും മൊബൈൽ കമ്യൂണിക്കേഷനുകൾക്കുമായി ലഭ്യമായ ഫ്രീക്വൻസികൾക്ക് പുതിയ ലേലം നടത്താനും സൗദി അറേബ്യ ആലോചിക്കുന്നു.
സെക്കന്റിൽ 2.4 ജി.ബി വരെ വേഗം വൈ-ഫൈ 6ഇ സാങ്കേതിക വിദ്യ നൽകുമെന്ന് കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) ഗവർണർ ഡോ. മുഹമ്മദ് അൽതമീമി പറഞ്ഞു. വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് പോലുള്ള നൂതന ഡിജിറ്റൽ സാങ്കേതിക വിദ്യകൾ അവലംബിക്കുന്ന കാര്യത്തിൽ ലോകത്ത് മുൻനിര സ്ഥാനം കൈവരിക്കാൻ ഇത് സൗദി അറേബ്യയെ സഹായിക്കും. ഡിജിറ്റൽ സാമ്പത്തിക നേട്ടങ്ങൾ വർധിപ്പിക്കാനും എമർജിംഗ് വയർലസ് സാങ്കേതിക വിദ്യാ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സാധിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!