റിയാദ്- പ്രാഥമിക സൂചനകളനുസരിച്ച് വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജിദ്ദയില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മേധാവി ഹംസ കോമി വ്യക്തമാക്കി. കഴിഞ്ഞ നവംബര്‍ 24 നേക്കാള്‍ കുറഞ്ഞ മഴ ആയിരിക്കും പെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. ജിദ്ദയില്‍ സാധാരണ ശീത, ശരത്കാലങ്ങളിലാണ് മഴയുണ്ടാകുക. ഇക്കാലത്ത് ചെങ്കടലിൽ കാറ്റുണ്ടാകും. ഇതാണ് മഴയ്ക്ക് കാരണമാകുന്നത്. ഇത് പിന്നീട് തീരപ്രദേശങ്ങളിലൂടെ കിഴക്ക് ഭാഗത്തേക്ക് മാറിപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.