കോവിഡ് വാക്സിനേഷന് പൂര്ത്തിയാക്കിയവര്ക്കിടയില് കോവിഡ്ബാധ മൂലമുണ്ടാകുന്ന മരണ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറയുമെന്ന് ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. വാക്സിനേഷന് പൂര്ത്തിയാക്കിയവര്ക്കിടയില് മരണങ്ങള് തീരെയില്ലാത്ത നിലയിലേക്ക് കുറയും. സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷന് കാമ്പയിനാണ് കോവിഡ് ബാധക്കെതിരെ രാജ്യം ആരംഭിച്ചിരിക്കുന്നത്. വാക്സിനേഷന് കാമ്പയിന്റെ ഫലം അനുഭവിക്കുന്ന ലോകത്തെ ഏറ്റവും മികച്ച മൂന്നു രാജ്യങ്ങളില്‍ ഒന്നായി സൗദി അറേബ്യ മാറിയിട്ടുണ്ടെന്നും ഡോ. അബ്ദുല്ല അസീരി പറഞ്ഞു.