ഈ വർഷത്തെ ഹജ് തീര്‍ഥാടകരുടെ ആദ്യ ബാച്ചിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഇന്തോനേഷ്യയില്‍നിന്നുള്ള സംഘം മദീനയിലാണ് ഇറങ്ങിയത്. മലേഷ്യയില്‍ നിന്നും ഇന്ത്യയില്‍ നിന്നും വിമാനങ്ങള്‍ എത്തുമെന്ന് ഹജ് മന്ത്രാലയത്തിലെ മുഹമ്മദ് അല്‍-ബിജാവി പറഞ്ഞു.
‘മഹാമാരി കാരണം രണ്ട് വര്‍ഷത്തെ തടസ്സത്തിന് ശേഷം, രാജ്യത്തിന് പുറത്ത് നിന്ന് ദൈവത്തിന്റെ അതിഥികളെ സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 ല്‍ ഏകദേശം 2.5 ദശലക്ഷം ആളുകളാണ് ഹജ്ജിൽ പങ്കെടുത്തത്. ഇത്തവണ 10 ലക്ഷം പേര്‍ക്കാണ് ഹജ്ജ് അനുമതി.