സൗദി അറേബ്യയുടെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്ന് തുടങ്ങിയ ശീതക്കാറ്റ് റിയാദ് നഗരത്തിലെത്തി. വൈകുന്നേരങ്ങളിൽ പൊടിക്കാറ്റാണ് അടിച്ചുവീശുന്നത്. അതോടെ താപനില ഗണ്യമായി കുറഞ്ഞു. ഇനി രണ്ടു ദിവസം റിയാദിലും പരിസരങ്ങളിലും അതിശൈത്യമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.
റിയാദ് സീസണിന്റെ ഭാഗമായി നിശ്ചയിച്ചിരുന്ന ഏതാനും പരിപാടികള്‍ കാലാവസ്ഥ വ്യതിയാനം കാരണം റദ്ദാക്കി. റിയാദ്, ഖഫ്ജി, നഈരിയ, ഹഫര്‍ അല്‍ബാതിന്‍, ഖര്‍യതുല്‍ ഉല്യാ, റഫ്ഹാ എന്നിവിടങ്ങളെയെല്ലാം ഈ കാറ്റ് ബാധിക്കും.