ടൂറിസ്റ്റ്, വിസിറ്റ്, തൊഴില്‍ വിസകളില്‍ സൗദിയിലെത്തുന്നവർക്ക് ഉംറ പെര്‍മിറ്റുകള്‍ നേടാവുന്നതാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇവര്‍ ഇഅ്തമര്‍നാ ആപ്പ് വഴിയാണ് പെര്‍മിറ്റ് നേടേണ്ടത്. ഇതിന് ഗുണഭോക്താക്കള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറില്‍ രജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം. തവക്കല്‍നാ ആപ്പില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ആവുകയും നിര്‍ബന്ധമാണെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.