സന്ദർശക വീസാ കാലാവധി മാർച്ച് 31 വരെ സൗജന്യമായി ദീർഘിപ്പിക്കുന്ന ആനുകൂല്യം ഇന്ത്യക്കാർക്കു ലഭിക്കില്ലെന്ന് സൗദി പാസ്പോർട്ട് വിഭാഗമായ ജവാസാത്ത് അറിയിച്ചു.
നിലവിൽ യാത്രാവിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങിയവർക്കു മാത്രമാണ് ആനുകൂല്യമെന്നാണ് പുതിയ അറിയിപ്പ്. വാക്സീൻ എടുത്താലും ഇന്ത്യക്കാർക്ക് 3 ദിവസം പൊതുക്വാറന്റീൻ നിർബന്ധമാണ്.