റിയാദ്-വിസിറ്റ് വിസയിൽ ഒരു മാസം മുമ്പ് എത്തിയ മലപ്പുറം സ്വദേശി റിയാദ് ശുമൈസി ആശുപത്രിയില്‍ നിര്യാതനായി. മുള്ളമ്പാറ ശാന്തിഗ്രാമില്‍ താമസിക്കുന്ന മഞ്ചേരി ആശുപത്രിപടി സ്വദേശി കിതാടിയില്‍ വീട്ടില്‍ അബൂബക്കര്‍ ഹുസൈനാണ് (58) മരിച്ചത്. ഒരു മാസം മുമ്പ് വിസിറ്റിങ് വിസയിലെത്തിയ ഇദ്ദേഹം ശുമൈസി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.പിതാവ്: ഹുസൈന്‍ സാറ്റ്.മാതാവ് :ആമിന. ഭാര്യ: സകീന. മക്കള്‍: നജ്മല്‍, അനീഷ്, കദീജ മുംതാസ്, ഡോ. ഹന്നത്ത് ബേബി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി റിയാദില്‍ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.