മക്ക – ഖുന്‍ഫുദക്കു സമീപം സബ്തല്ജാറയില് പതിമൂന്നുകാരന് മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് പെയ്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലാണ് ബാലന് അപകടത്തില്‍ പെട്ടത്. രക്ഷാസംഘങ്ങള്‍ എത്തുന്നതിനു മുമ്പായി പ്രദേശവാസികളായ ഒരു കൂട്ടം യുവാക്കള്‍ വെള്ളക്കെട്ടില്‍ ഇറങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്.