റോം: റിപ്പബ്ലിക് ഓഫ് സാൻ മറിനോയും സൗദി അറേബ്യയും വിനോദസഞ്ചാരം സംബന്ധിച്ച സഹകരണ കരാറിന് ഉടൻ അന്തിമ രൂപം നൽകുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ-സൗദുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സാൻ മറീനോയുടെ വിദേശകാര്യ സെക്രട്ടറി ലൂക്കാ ബെക്കാരി പറഞ്ഞു.
ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായിട്ടാണ് ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള അസാധാരണമായ നല്ല ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി ബെക്കാരി പറഞ്ഞു.
“ഈ സഹകരണം വർധിപ്പിക്കുമെന്ന് ഞങ്ങൾ സ്ഥിരീകരിച്ചു, പ്രത്യേകിച്ച് ടൂറിസം മേഖലയിൽ,” യോഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.
ഫൈസൽ രാജകുമാരനും ഇരട്ടനികുതി നിർത്തലാക്കുന്നതിനും ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് നിക്ഷേപങ്ങളുടെ പ്രോത്സാഹനവും സംരക്ഷണവും സംബന്ധിച്ച കരാറുകൾ അന്തിമമാക്കുന്നതിന് “വേഗത്തിൽ പ്രവർത്തിക്കാൻ” സമ്മതിച്ചതായും ബെക്കാരി കൂട്ടിച്ചേർത്തു.