റിയാദ്: ഹോംസിലെ നാട്ടിൻപുറങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ട് മാതാപിതാക്കളോടും സഹോദരങ്ങളോടും ഒപ്പം ലെബനനിലെ അർസൽ ക്യാമ്പുകളിലൊന്നിൽ താമസിച്ചിരുന്ന ഏഴുവയസ്സുകാരിയായ സിറിയൻ പെൺകുട്ടിക്ക് കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ പ്രതിനിധികൾ സഹായവുമായി രംഗത്തെത്തി.
“കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ ധനസഹായത്തോടെ അവൾക്ക് അർസൽ ഹെൽത്ത് സെന്ററിൽ തെറാപ്പി ആരംഭിച്ചു, അവളുടെ അവസ്ഥ ഗണ്യമായി മെച്ചപ്പെട്ടു.” കെഎസ് റിലീഫ് വ്യക്തമാക്കി.