2021 സെപ്റ്റംബർ ഒമ്പതിന് ബിഷക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച യു.പി സ്വദേശി സൈഫുൽ ഖാൻ (36)ന്റെ മൃതദേഹം ബിഷയിൽ ഖബറടക്കി. വാദി ദവാസറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ സ്പോൺസർ ഉറൂബാക്കിയിരുന്നു. തുടർന്ന് തായിഫിലേക്ക് പോകുന്ന വഴിയിൽ ബിഷക്ക് സമീപമുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.