റിയാദ്: ജോലി വാഗ്ദാനം ചെയ്ത് നിരവധി സ്ത്രീകളെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചയാളെ സൗദി അധികൃതർ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.
പ്രതി സ്ത്രീകളുമായി ഓൺലൈനിൽ ബന്ധപ്പെടുകയും അവരുടെ ഔദ്യോഗിക രേഖകൾ ജോലിക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയും തുടർന്ന് ഫോണിൽ ഫയലുകളും ചിത്രങ്ങളും സേവ് ചെയ്യുകയും തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അവ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇയാൾക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുള്ളതായും മറ്റുള്ളവരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന വ്യക്തികൾക്കെതിരെ നടപടി തുടരുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയതായി സൗദി പ്രസ് ഏജൻസി വ്യക്തമാക്കി.