സ്വകാര്യ മേഖലയിൽ സൗദി ജീവനക്കാർ 20 ലക്ഷം കവിഞ്ഞതായി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം

nationalisation

സ്വകാര്യ മേഖലയിൽ സൗദി ജീവനക്കാർ 20 ലക്ഷം കവിഞ്ഞതായി സൗദിവൽക്കരണ കാര്യങ്ങൾക്കുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ അണ്ടർ സെക്രട്ടറി മാജിദ് അൽദുഹവി. ആദ്യമായാണ് സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാർ 20 ലക്ഷം കവിയുന്നത്. സൗദിവൽക്കരണം ബാധകമാക്കിയ നിരവധി മേഖലകളിൽ സൗദി ജീവനക്കാരുടെ അനുപാതം ഉയർന്നിട്ടുണ്ട്. മെഡിക്കൽ, എൻജിനീയറിംഗ്, ഫാർമസി മാർക്കറ്റിംഗ് അടക്കം 32 മേഖലകളിൽ സൗദിവൽക്കരണം നിർബന്ധമാക്കുന്ന തീരുമാനങ്ങൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചു. ഇതിന്റെ ഫലമായി ഈ ജോലികളിലും മേഖലകളിലും നിരവധി സൗദി പൗരന്മാർ പ്രവേശിച്ചു.
സ്വകാര്യ എൻജിനീയറിംഗ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സൗദി ജീവനക്കാരുടെ എണ്ണം 7,000 ൽ നിന്ന് 19,000 ആയി ഉയർന്നിട്ടുണ്ട്. അക്കൗണ്ടിംഗ് മേഖലയിൽ സൗദി ജീവനക്കാരുടെ എണ്ണം 9,000 ൽ നിന്ന് 26,000 ആയി ഉയർന്നു. സൗദിവൽക്കരണം നിർബന്ധമാക്കിയ മറ്റു മേഖലകളിലും ഇത് പോലെ സൗദി ജീവനക്കാരുടെ എണ്ണം കുത്തനെ വർധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!