സൗദി അറേബ്യക്ക് 300 പാട്രിയറ്റ് മിസൈലുകളുടെ വില്‍പനക്ക് യു.എസ് വിദേശകാര്യ വകുപ്പിന്റെ അംഗീകാരം. 300 കോടിയിലേറെ ഡോളറിനാണ് വില്‍പന.
225 കോടി ഡോളറിന് യു.എ.ഇക്ക് 96 ടെര്‍മിനല്‍ ഹൈ ആള്‍ടിട്യൂഡ് ഏരിയാ ഡിഫന്‍സ് (താഡ്) മിസൈല്‍ വില്‍പനക്കുള്ള നിര്‍ദേശവും അംഗീകരിക്കപ്പെട്ടു.
പാട്രിയറ്റ് എം.ഐ.എം 104 ഇ ബാലിസ്റ്റിക് മിസൈലുകളാണ് (ജി.ഇ.എം-ടി) സൗദി അറേബ്യ ആവശ്യപ്പെട്ടിരുന്നതെന്ന് പെന്റഗണ്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. പരീക്ഷണ സാമഗ്രികളും മറ്റു ഉപകരണങ്ങളും ഉള്‍പ്പെടുന്നതാണ് കരാര്‍. യു.എസ് ആസ്ഥാനമായുള്ള റെയ്തിയോണ്‍ ആണ് മുഖ്യ കോണ്‍ട്രാക്ടര്‍.
ഗള്‍ഫ് മേഖലയിലെ രാഷ്ട്രീയ സ്ഥിരതക്കും സാമ്പത്തിക പുരോഗതിക്കും പ്രവര്‍ത്തിക്കുന്ന പങ്കാളുടെ സുരക്ഷ മെച്ചപ്പെടുത്താനുള്ള തീരുമാനം അമേരിക്കയുടെ ദേശീയ സുരക്ഷാ ലക്ഷ്യങ്ങളും വിദേശ നയ ലക്ഷ്യങ്ങളും കരസ്ഥമാക്കുന്നതിന് സഹായകമാകുമെന്ന് പെന്റഗണ്‍ പറഞ്ഞു.