48 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് വിദേശികളും സൗദി പൗരന്മാരും സൗദി അറേബ്യയിലേക്ക് വരേണ്ടതെന്ന് ആഭ്യന്തരമന്ത്രാലയം . ഫെബ്രുവരി ഒമ്പത് (ബുധനാഴ്ച) പുലര്‍ച്ചെ ഒരു മണി മുതല്‍ വ്യവസ്ഥ പ്രാബല്യത്തിലാവും. അന്നു മുതല്‍ രണ്ട് ഡോസ് എടുത്ത് മൂന്നു മാസം പൂര്‍ത്തിയാക്കിയ 16 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ സൗദി പൗരന്മാര്‍ക്കും രാജ്യത്തിന് പുറത്തുപോകണമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണ്. തിരിച്ചുവരുന്നവര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് / പി.സി.ആര്‍ നെഗറ്റീവ് റിസല്‍ട്ട് സര്‍ട്ടിഫിക്കറ്റ് വിമാനത്താവളങ്ങളില്‍ ഹാജരാക്കണം. എട്ട് വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് ടെസ്റ്റ് റിസല്‍ട്ട് ആവശ്യമില്ല.