സൗദിയിലെ ഇന്ത്യന്‍ അംബാസഡറായി ഡോ. സുഹൈല്‍ അജാസ് ഖാനെ നിയമിച്ചു. നിലവില്‍ ലബനണിലെ ഇന്ത്യന്‍ അംബാസഡറാണ്. നേരത്തെ ജിദ്ദയില്‍ കോണ്‍സലായും റിയാദില്‍ ഡപ്യൂട്ടി ചീഫ് ഓഫ് മിഷനായും പ്രവര്‍ത്തിച്ചിരുന്നു. ഡോ. സുഹൈല്‍ അജാസ് ഖാന്‍ എത്രയും വേഗം അംബാസഡറായി ചുമതല ഏറ്റെടുക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഈ വര്‍ഷം മാര്‍ച്ചില്‍ ഡോ. ഔസാഫ് സഈദ് വിരമിച്ചതിന് ശേഷം അംബാഡര്‍ പദവി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ഏ പി അബ്ദുല്ലക്കുട്ടി എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേരുടെ പട്ടിക മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. നയതന്ത്ര വിദഗ്ദന്‍ അല്ലാത്ത രാഷ്ട്രീയനിരയിലുളളവരെ നിയമിക്കുന്നതും പരിശോധിച്ചിരുന്നു.
ഇന്ത്യയും സൗദിയും സ്ട്രാറ്റജിക് പാര്‍ട്‌നര്‍ഷിപ് കരാര്‍ ഉള്‍പ്പെടെ മികച്ച സൗഹൃദം സൂക്ഷിക്കുന്ന സാഹചര്യത്തില്‍ പരിചയ സമ്പന്നനായ അംബാസഡറെ നിയമിക്കണം എന്ന ആവശ്യം പരിഗണിച്ചാണ് ഡോ. സുഹൈല്‍ അജാസ് ഖാനെ നിയമിക്കാന്‍ തീരുമാനിച്ചത്.