സൗദിയിലെ പെട്രോൾ ബങ്കുകളിൽ ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിച്ചില്ലെങ്കിൽ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴി പരാതി നൽകാം.
ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാനും ക്രെഡിറ്റ് കാര്‍ഡുകള്‍ നിരാകരിക്കാനും പെട്രോള്‍ ബങ്കുകള്‍ക്ക് അവകാശമില്ലെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ക്രെഡിറ്റ് കാര്‍ഡുകള്‍ അടക്കം ഇ-പെയ്‌മെന്റ് സ്വീകരിക്കുമെന്ന സ്റ്റിക്കര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ എല്ലായിനം എ.ടി.എം കാര്‍ഡുകളും പെട്രോള്‍ ബങ്കുകള്‍ സ്വീകരിക്കേണ്ടത് നിര്‍ബന്ധമാണ്.