സൗദിയിലെ ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ലോ​ക​ഭ​ക്ഷ്യ​മേ​ള​ക്ക്​ ഇന്ന് തുടക്കം

lulu hypermarket

സൗ​ദി അ​റേ​ബ്യ​യി​ലെ ലു​ലു ഹൈ​പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ലോ​ക​ഭ​ക്ഷ്യ​മേ​ള​ക്ക്​ ഇന്ന് തു​ട​ക്കം കു​റി​ക്കും. ‘വേ​ൾ​ഡ് ഫു​ഡ് 22 സീ​സ​ൺ ഒ​ന്ന്’ എ​ന്ന മേ​ള​യി​ൽ ഭ​ക്ഷ​ണ​പ്രേ​മി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് നി​ര​വ​ധി കൗ​തു​ക​ങ്ങ​ളാണ്.

വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം ലോ​ക​ത്തി‍െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സെ​ലി​ബ്രി​റ്റി ഷെ​ഫു​ക​ൾ മേ​ള കൊ​ഴു​പ്പി​ക്കാ​നെ​ത്തും.

കൂ​ടാ​തെ വീ​ട്ട​മ്മ​മാ​ർ​ക്കും പാ​ച​ക​ക​ല ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും സ്വ​ന്തം വീ​ടു​ക​ളി​ൽ ചെ​യ്തു​നോ​ക്കാ​വു​ന്ന ആ​ഗോ​ള ഭ​ക്ഷ​ണ​വൈ​വി​ധ്യ​ങ്ങ​ളു​ടെ ചേ​രു​വ​ക​ളും ഭ​ക്ഷ​ണ ലോ​ക​ത്തെ പു​ത്ത​ൻ ട്രെ​ൻ​ഡു​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​ട്ട​ന​വ​ധി പ​രി​പാ​ടി​ക​ളു​ണ്ടാ​കും. അ​തു​പോ​ലെ സ്വ​ന്തം അ​ടു​ക്ക​ള​ക​ളി​ൽ വൈ​ദ​ഗ്​​ധ്യം തെ​ളി​യി​ച്ച​വ​ർ ഒ​രു​ക്കു​ന്ന രു​ചി​ക​ര​മാ​യ വി​ഭ​വ​ങ്ങ​ൾ രു​ചി​ച്ച​റി​യാ​നു​ള്ള അ​വ​സ​ര​വും ലു​ലു ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഈ ​മേ​ള​യി​ൽ ല​ഭി​ക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!