റിയാദ് – കേടായി ദീര്‍ഘകാലമായി ഉപയോഗിക്കാതെ, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന വാഹനങ്ങള്‍ വ്യക്തികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്ഫോം ആയ അബ്ശിര്‍ വഴി പിഴകള്‍ കൂടാതെ രേഖകളില്‍ നിന്ന് നീക്കം ചെയ്യാവുന്നതാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
ഇത്തരം വാഹനങ്ങള്‍ പിഴകള്‍ കൂടാതെ രേഖകളില്‍ നിന്ന് നീക്കം ചെയ്യാന്‍ മാര്‍ച്ച് ഒന്ന് വരെ സാവകാശം അനുവദിച്ചു.
പ്രൈവറ്റ് വാഹനം, പബ്ലിക് ട്രാന്‍സ്പോര്‍ട്ട് വാഹനം, പ്രൈവറ്റ് ട്രാന്‍സ്പോര്‍ട്ട് വാഹനം, പബ്ലിക് മിനിബസ്, പ്രൈവറ്റ് മിനിബസ്, ടാക്സി, പൊതുമരാമത്ത് വാഹനങ്ങള്‍, ബൈക്ക് എന്നിവ പിഴകള്‍ കൂടാതെ ഉടമകള്‍ക്ക് രേഖകളില്‍ നിന്ന് നീക്കം ചെയ്യാവുന്നതാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.