അല്‍ബാഹ – അല്‍ബാഹ, തായിഫ് റോഡില്‍ കാര്‍ പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞ് ഏഴു സ്ത്രീകള്‍ക്ക് പരിക്കേറ്റു. അല്‍ബാഹ, തായിഫ് റോഡില്‍ ഫഹ്‌സുദ്ദൗരിക്കു മുന്നില്‍ രാവിലെ 9.30 ഓടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. റെഡ് ക്രസന്റിനു കീഴിലെ നാലു ആംബുലന്‍സ് സംഘങ്ങള്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി പരിക്കേറ്റവരെ അല്‍ബാഹ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. ഇക്കൂട്ടത്തില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.