സൗദിയില്‍ ടാക്സി കാറുകളുടെ നിരക്ക് വര്‍ധിപ്പിച്ചതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. മിനിമം നിരക്ക് 10 റിയാല്‍ ആയിരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന നാല് സീറ്റുകളുളള കാറുകളുടെ മിനിമം നിരക്ക് 5 റിയാലായിരുന്നു. ഇതാണ് 10 റിയാലായി ഉയര്‍ത്തിയത്. കിലോ മീറ്ററിന് 1.8 റിയാലായിരുന്നു നിരക്ക്. ഇത് 30 ഹലാല വര്‍ധിപ്പിച്ച് 2 റിയാല്‍ 10 ഹലാലയാണ് പുതിയ നിരക്ക്.
ഓപ്പണിംഗ് മീറ്റര്‍ റീഡിംഗ് 5.5 റിയാലില്‍ നിന്ന് 6.4 റിയാലായി ഉയര്‍ത്തി. വെയിറ്റിംഗ് ചാര്‍ജിന് 10 ഹലാല വര്‍ധിപ്പിച്ച് 90 ഹലാലയാക്കി വര്‍ധിപ്പിച്ചു.
അഞ്ചില്‍ കൂടുതല്‍ സീറ്റുകളുളള ടാക്സി വാഹനങ്ങളുടെ നിരക്കും വര്‍ധിപ്പിച്ചു. കിലോ മീറ്ററിന് 2.4 റിയാലാണ് പുതിയ നിരക്ക്. വെയിറ്റിംഗ് ചാര്‍ജ്ജില്‍ 20 ഹലാലയും വര്‍ധനവ് വരുത്തിയിട്ടുണ്ടെന്ന് പൊതു ഗതാഗത അതോറിറ്റി അറിയിച്ചു.