സൗദിയില്‍ മഴക്കു സാധ്യതയില്ലാത്ത പ്രവിശ്യകളിലും പ്രദേശങ്ങളിലും ഈദ് ഗാഹുകള്‍ സംഘടിപ്പിക്കാന്‍ ഇസ്ലാമിക കാര്യ മന്ത്രാലയം അനുമതി നല്കി. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ അനുഭവപ്പെടുന്ന മോശം കാലാവസ്ഥ കണക്കിലെടുത്തും വിശ്വാസികളുടെ സുരക്ഷ മുനിര്ത്തിയും തുറസ്സായ സ്ഥലങ്ങളില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിക്കേണ്ടതില്ലെന്ന് ഇസ്ലാമികകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തെ മുഴുവന്‍ ജുമാമസ്ജിദുകളിലും പെരുന്നാള്‍ നമസ്കാരം നടക്കും. എന്നാല്‍ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും നഗരങ്ങളിലും സൂര്യോദയത്തിന് 15 മിനിറ്റിനു ശേഷം പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.