റിയാദ്- സൗദി അറേബ്യയില്‍ പുതിയ 51 കോവിഡ് കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 8,25,290 ആയി വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
62 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രോഗം മാറിയവരുടെ എണ്ണം 8,12,591 ആയി. ഇതോടെ 98 ശതമാനമാണ് രോഗമുക്തി നിരക്ക്. രണ്ട് മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 9,451 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ, 5625 പുതിയ കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്.