സൗദിയിലെ അമേരിക്കയുടെ പുതിയ സ്ഥാനപതി മൈക്കൽ റാറ്റ്‌നി. റാറ്റ്‌നിയുടെ പേര് യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം വൈറ്റ് ഹൗസ് നടത്തുകയും ചെയ്തു. മധ്യ പൗരസ്ത്യ ദേശത്തെ കുറിച്ച് നല്ല അറിവും അറബി ഭാഷാ പരിജ്ഞാനവുമുള്ള നയതന്ത്രജ്ഞനാണ് മൈക്കൽ റാറ്റ്‌നി.
ജറുസലേമിലെ യു.എസ് സ്ഥാനപതിയായി ജോലി ചെയ്ത റാറ്റ്‌നി വിദേശ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥനും മിനിസ്റ്റർ കൗൺസിലർ റാങ്കിലുള്ള നയതന്ത്രജ്ഞനുമാണ്. ഇസ്രായിൽ-ഫലസ്തീൻ വിഭാഗത്തിലെ അക്ടിംഗ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിട്ടും സിറിയയിലെ യു.എസ് പ്രത്യേക പ്രതിനിധിയായിട്ടും സേവനം ചെയ്തിട്ടുണ്ട്.