സൗദി അറേബ്യയിൽ കോവിഡ് മഹാമാരി ഭീഷണി അവസാനഘട്ടത്തിലെത്തിയെന്നും ജനജീവിതം സാധാരണ നിലയിലാകാൻ അധികം വൈകില്ലെന്നും ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ അസീരി വ്യക്തമാക്കി. സാമ്പത്തിക മേഖലക്ക് ആഘാതമേൽപ്പിച്ചതടക്കം കോവിഡ് പല പ്രതിസന്ധികളുമുണ്ടാക്കി. എന്നാൽ കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് നാം ഉടൻ മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.