സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 627 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം, മൂന്നിരട്ടിയോളം പേർക്ക് രോഗമുക്തിയുണ്ടായി. 1880 പേരാണ് ആശുപത്രി വിട്ടത്. മൂന്നു രോഗികൾ മരിച്ചു. 744 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലുണ്ട്.