സൗദിയിൽ ടാക്‌സി ഡ്രൈവർമാർക്ക് ജൂലൈ 12 മുതൽ യൂനിഫോം നിർബന്ധമാക്കുന്നു. പൊതുഗതാഗത അതോറിറ്റി അംഗീകരിച്ച യൂണിഫോം ഡ്രൈവർമാർക്ക് നൽകാനാണ് ടാക്‌സി കമ്പനികളുടെ നിർദ്ദേശം. ടാക്‌സി സർവീസുകളുടെ ഗുണമേന്മ ഉയർത്താനും നിക്ഷേപങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന ടാക്‌സി നിയമാവലി അനുസരിച്ചാണ് പുതിയ തീരുമാനം.
ജൂലൈ 12 മുതൽ ജോലിക്കിടെ ടാക്‌സി ഡ്രൈവർമാർ യൂണിഫോം ധരിക്കൽ നിർബന്ധമാണ്. ഡ്രൈവർമാർ യാത്രക്കാരോട് നല്ല രീതിയിൽ പെരുമാറുകയും എല്ലാ മര്യാദകളും പാലിക്കുകയും വേണം. യൂനിഫോം പാലിക്കാത്ത ടാക്‌സി ഡ്രൈവർമാർക്ക് 500 റിയാൽ തോതിൽ പിഴ ചുമത്തും.