സൗദി അറേബ്യയില്‍ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലിൽ 3.38 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സൗദിയിലെ തബൂക്കിന് വടക്ക് പടിഞ്ഞാറ് ഭാഗത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഭൂചലനം ഉണ്ടായത് ഞായറാഴ്ച വൈകുന്നേരമാണ്.