റിയാദ്- സൗദി അറേബ്യയില്‍ പാലുല്പന്നങ്ങള്ക്ക് വില വർദ്ധിച്ചു. മുന്നറിയിപ്പ് യാതൊന്നുമില്ലാതെയാണ് വില കൂടിയത്. നിര്‍മാണ ചെലവ്, കാലിത്തീറ്റ, ഗതാഗതം എന്നിവയുടെ വര്‍ധനവാണ് പാലിന്റെ വില വര്‍ധനവിന് കാരണമായി അല്‍മറാഇ കമ്പനി ചൂണ്ടിക്കാട്ടുന്നത്. അതേസമയം പാല് കമ്പനികളുടെ മറ്റു ഉല്പന്നങ്ങളെയും വില വർദ്ധനവ് ബാധിച്ചിട്ടുണ്ട്.