സൗദിയിലെ പള്ളികളിൽ ബാങ്ക് വിളിക്കുന്ന സമയത്ത് സംഗീതത്തിന്റെ ശബ്ദം ഉയർന്നാൽ 1,000 റിയാൽ പിഴ ഈടാക്കും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. കാറുകളിൽ നിന്നും വീടുകളിൽ നിന്നും ഉച്ചത്തിലുള്ള സംഗീതം ഉയർന്നാലും പിഴ ബാധകമാണ്. കൂടാതെ താമസസ്ഥലങ്ങളിൽ സംഗീതത്തിന്റെ ശബ്ദം ഉയർത്തുന്നവർക്കെതിരെയും പിഴ ചുമത്തും. അയൽവാസികൾ പരാതിപ്പെട്ടാൽ 500 റിയാൽ പിഴ ഈടാക്കും.