റിയാദ്: സൗദിയിലേക്ക് ഈ മാസം വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം സൗദി അധികൃതർ തകർത്തതിനെ തുടർന്ന് നൂറുകണക്കിന് ആളുകൾ അറസ്റ് ചെയ്യപ്പെട്ടു.
നജ്റാൻ, ജസാൻ, അസിർ, തബൂക്ക് എന്നിവിടങ്ങളിലെ ലാൻഡ് പട്രോളിംഗ് 29.2 ടൺ ഖാട്ടും 766 കിലോഗ്രാം ഹാഷിഷും ഡിസംബർ 3 നും ഡിസംബർ 24 നും ഇടയിൽ കടത്താനുള്ള ശ്രമങ്ങൾ തടഞ്ഞതായി ബോർഡർ ഗാർഡ്സ് വക്താവ് കേണൽ മിസ്ഫർ അൽ-ഖുറൈനി പറഞ്ഞു.
23 സൗദികളും 261 യെമനികളും 70 എത്യോപ്യക്കാരും ഏഴ് എറിത്രിയക്കാരും ഉൾപ്പെടെ 361 കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്തതായി അദ്ദേഹം അറിയിച്ചു.
ഇവർക്കെതിരെ പ്രാരംഭ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, കള്ളക്കടത്ത് അധികാരികൾക്ക് കൈമാറിയെന്നും അൽ ഖുറൈനി കൂട്ടിച്ചേർത്തു.