സൗദിയുടെ വിവിധ പ്രവിശ്യകളില്‍ ചൊവ്വാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് വ്യക്തമാക്കി. റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ബാഹ, അസീര്‍, മക്ക, തബൂക്ക്, വടക്കന്‍ പ്രവിശ്യ, മദീന എന്നിവിടങ്ങളില്‍ മഴക്കും കാറ്റിനും സാധ്യതയുണ്ട്. തബൂക്ക്, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ മഞ്ഞുവീഴ്ചയുണ്ടാകും. ഇവിടെ താപനില പൂജ്യത്തിനും അഞ്ചിനും ഇടയിലായിരിക്കും. വള്ളക്കെട്ടിന് സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് പോകരുതെന്നും സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് അല്‍ഹമ്മാദി ആവശ്യപ്പെട്ടു.