സൗദിയിൽ മുന്തിരി ഉൽപാദന പട്ടികയിൽ തബൂക്ക് ഒന്നാമത്

thabook grapes

മക്ക: മുന്തിരി ഉൽപ്പാദനത്തിൽ തബൂക്കിന് രാജ്യത്തെ ഒന്നാം സ്ഥാനം. സൗദി മന്ത്രാലയം കർഷകർക്ക് ധനസഹായവും അറിവും നൽകി പിന്തുണയ്ക്കുന്നത്തിലൂടെയാണ് തബൂക്കിന് ഈ നേട്ടം കൈവരിക്കാനായത്.

ഈ പ്രദേശത്ത് പ്രതിവർഷം 43,750 ടണ്ണിലധികം മുന്തിരി ഉത്പാദിപ്പിക്കുകയും 1,580,575 മുന്തിരി മരങ്ങൾ നട്ടുവളർത്തുകയും ചെയ്തിട്ടുണ്ടെന്ന് സൗദി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം അറിയിച്ചു.

“മുന്തിരി കൃഷി, വിളവെടുപ്പ് പ്രക്രിയകൾ മേഖലയിലെ ഏറ്റവും വലിയ കമ്പനികളായ ആസ്ട്ര ഫുഡ് കമ്പനി ലിമിറ്റഡും തബൂക്ക് അഗ്രികൾച്ചർ ഡെവലപ്‌മെന്റ് കമ്പനിയും കാർഷിക മേഖലകളുടെ ഉടമകളും ചേർന്ന് പ്രൊഫഷണലായും ചിട്ടയായും തബൂക്കിൽ നടത്തുന്നു,” നാസർ അൽ- മന്ത്രാലയത്തിലെ തബൂക്ക് കൃഷി വകുപ്പ് മേധാവി പറഞ്ഞു.

മന്ത്രാലയം കർഷകരെ പ്രോത്സാഹിപ്പിക്കുകയും കൃഷി പ്രക്രിയയിലൂടെ അവരെ നയിക്കുകയും അവർക്ക് അവരുടെ ഉൽപന്നങ്ങൾ വിൽക്കാൻ കഴിയുന്ന കാർഷിക ഉത്സവങ്ങൾ പോലുള്ള ഔട്ട്‌ലെറ്റുകൾ നൽകുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

കാർഷിക വികസന ഫണ്ടിൽ നിന്നുള്ള വായ്പകൾ വഴി കർഷകർക്ക് സാമ്പത്തിക സഹായവും മന്ത്രാലയം വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!