സൗദി അറേബ്യയില്‍ മൂന്ന് മാസം തുടര്‍ച്ചയായി വൈദ്യുതി ബില്ലുകള്‍ കുടിശ്ശിക വരുത്തിയാല്‍ മാത്രമേ വൈദ്യുതി ബന്ധം വിച്‌ഛേദിക്കുകയുളളൂവെന്ന് ഇലക്ട്രിസിറ്റി കമ്പനി. കണക്ഷന്‍ വിച്‌ഛേദിക്കുന്നത് എസ്എംഎസ് സന്ദേശം വഴി ഉപഭോക്താവിനെ അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ഇലക്ട്രിസിറ്റി കമ്പനിയിലെ വൈദ്യുതി ഉപഭോക്താക്കള്‍ മൊബൈല്‍ നമ്പരുകള്‍ അപ്‌ഡേറ്റ് ചെയ്യണം. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ബില്‍ കുടിശ്ശിക സംബന്ധിച്ച വിവരവും വൈദ്യുതി ബന്ധം വിച്‌ഛേദിക്കുന്ന തീയതിയും എസ്എംഎസ് സന്ദേശം വഴി അറിയിക്കുമെന്നും ഇലക്ട്രി സിറ്റി കമ്പനി അറിയിച്ചു. മൂന്ന് മാസം കുടിശ്ശിക വരുത്തക, 1000 റിയാലില്‍ കൂടുതല്‍ ബില്‍ തുക അടക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമേ വൈദ്യുതി ബന്ധം വിച്‌ഛേദിക്കുകയുളളൂ. വിച്‌ഛേദിക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. കണക്ഷന്‍ വിച്‌ഛേദിക്കുന്ന സാഹചര്യം സൃഷ്ടിക്കാതെ സൂക്ഷിക്കേണ്ടത് ഉപഭോക്താവിന്റെ ഉത്തരവാദിത്തമാണെന്നും കമ്പനി ഓനമപ്പെടുത്തി.
അതേസമയം, കെട്ടിട വാടക കുടിശ്ശികയുടെ പേരില്‍ വൈദ്യുതി ബന്ധം വിച്‌ഛേദിക്കാന്‍ കെട്ടിട ഉടമകള്‍ക്കും റിയാല്‍ എസ്‌റ്റേറ്റ് ഓഫീസികള്‍ക്കും അധികാരമില്ല. ഇത് നിയമ ലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കി.