സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 146 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 314 പേരുടെ അസുഖം ഭേദമായി. രണ്ടു രോഗികൾ മരിച്ചു. ഗുരുതരാവസ്ഥയിലുള്ളവരിൽ 36 പേർ സുഖം പ്രാപിച്ചു. 22713 ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. ഒരു നഗരത്തിലും 50 രോഗികളില്ല.