സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 178 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 375 പേരുടെ അസുഖം ഭേദമായി. ഒരു രോഗി മരിച്ചു. 21 പേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. റിയാദിൽ 51 പേർക്ക് പുതുതായി രോഗം കണ്ടെത്തിയപ്പോൾ 102 പേർ രോഗമുക്തരായി. ജിദ്ദയിൽ 18 പുതിയ രോഗികളുണ്ട്. 42 പേർ ആശുപത്രി വിട്ടു.