സൗദിയിൽ ഇനി 20 വർഷം കാലപഴക്കമുള്ള ട്രക്കുകൾക്ക് നിരത്തിലിറങ്ങാൻ കഴിയില്ല. നിർമാണ വർഷം മുതൽ 20 വർഷം പൂർത്തിയായ ട്രക്കുകൾക്കാണ് നിരോധനം. വാഹനങ്ങൾ അതിന്റെ യഥാർത്ഥ ഉടമസ്ഥനോ അദ്ദേഹം നിയമപരമായി ഏൽപിച്ച സൗദി സ്വദേശിയായ ഡ്രൈവർക്കോ മാത്രമേ ഇനി ഓടിക്കാനും പാടുള്ളൂ. ലൈസൻസുള്ള സൗദി ഡ്രൈവറെ അസിസ്റ്റന്റ് ഡ്രൈവറായി നിയമിച്ചാൽ മാത്രമേ അദ്ദേഹത്തിനും വാഹനം ഓടിക്കാൻ പറ്റുകയുള്ളൂ.
ജനുവരി രണ്ടിന് നിലവിൽ വന്ന ഈ നിയമം പ്രാബല്യത്തിൽ വരുന്നതിന്റെ മുന്നെ നൽകിയ തിരുത്തൽ കാലയളവ് അവസാനിച്ചതോടെയാണ് 20 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള ട്രക്കുകൾക്കുള്ള നിരോധനം പ്രബല്യത്തിൽ വന്നത്. ചരക്ക് ഗതാഗതം, ബ്രോക്കർമാർ, ട്രക്ക് വാടകക്ക് നൽകൽ തുടങ്ങിയവയെ നിയന്ത്രിക്കുന്ന നിയമം സൗദി പൊതു ഗതാഗത അതോറിറ്റിയാണ് പ്രഖ്യാപിച്ചത്.