സൗദി അറേബ്യയിൽ 29 വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നു. വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം കൈമാറിക്കഴിഞ്ഞതായി വ്യോമയാന അതോറിറ്റി അറിയിച്ചു. വിനോദസഞ്ചാരമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പാക്കുന്ന സൗദിയിൽ കൂടുതൽ ആഭ്യന്തര,രാജ്യാന്തര വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നതോടെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂടുമെന്നു പ്രതീക്ഷിക്കുന്നു.
29 വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം ഇതിനകം തന്നെ മാറ്റാരത്ത് എന്ന കമ്പനിക്കു നൽകിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുഐലെജ് പറഞ്ഞു. 2030 ഓടെ വാർഷികസന്ദർശകരുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണു ലക്ഷ്യം. 330 ദശലക്ഷം സന്ദർശകരെയാണ് 2030 ഓടെ പ്രതീക്ഷിക്കുന്നത്.