ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ 753 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പുതുതായി 633 പേര്‍ രോഗമുക്തി നേടുകയും മൂന്നു കോവിഡ് രോഗികള്‍ മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ 98 പേര്‍ ചികിത്സയിലാണ്.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് റിയാദിലാണ്. ഇവിടെ 295 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ജിദ്ദയില്‍ 121 ഉം ദമാമില്‍ 98 ഉം മക്കയില്‍ 32 ഉം ഹുഫൂഫില്‍ 30 ഉം മദീനയില്‍ 25 ഉം അബഹയില്‍ 18 ഉം ദഹ്‌റാനില്‍ 11 ഉം അല്‍ഖര്‍ജില്‍ 10 ഉം പേര്‍ക്കും കോവിഡ്ബാധ സ്ഥിരീകരിച്ചു. സൗദിയില്‍ ഇതുവരെ 7,76,890 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇക്കൂട്ടത്തില്‍ 7,58,821 പേര്‍ രോഗമുക്തി നേടുകയും 9,170 പേര്‍ മരണപ്പെടുകയും ചെയ്തു. 8,899 പേര്‍ ചികിത്സയിലാണ്. ഇന്ന് വൈകിട്ടു വരെ 6,63,02,643 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.